ചമ്പാട് :മാക്കുനി കൊട്ടാരി പ്രദേശത്തെ 50 ഓളം വീട്ടുകാരാണ് കുടിവെള്ള പ്രശ്നം അനുഭവിക്കുന്നത്. കിണർ കുഴിച്ച പലയിടത്തും പാറയും കൂടി കാണപ്പെട്ടതോടെ പ്രദേശത്തുകാരാകെ നിരാശയിലുമാണ്.
ഈ പശ്ചാത്തലത്തിലാണ് ഒന്നാം വാർഡ് യൂ ഡി എഫ് കമ്മിറ്റി മാക്കുനി - കൊട്ടാരി ശുദ്ധ ജലവിതരണ പദ്ധതിക്ക് തുടക്കം കുറിക്കുന്നതെന്ന് നേതാക്കൾ പറഞ്ഞു. 25,000 ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്ക് നിർമ്മിച്ച് വീടുകളിലേക്ക് വെള്ളമെത്തിക്കുകയാണ് ചെയ്യുക.
പാനൂർ നഗരസഭാ ചെയർമാൻ കെ.പി ഹാഷിം വ്യാഴാഴ്ച രാവിലെ 10ന് കുടിവെള്ള വിതരണ പദ്ധതി ഉദ്ഘാടനം ചെയ്യും. പാറയിൽ റഫീഖ് അധ്യക്ഷത വഹിക്കും.
Pannyannur Panchayat 1st Ward UDF Committee has come up with a solution to the drinking water shortage experienced by the locals of Champad Makkuni; Around 50 households will benefit



































.jpeg)





.jpeg)